പ്രളയക്കെടുതി വിലയിരുത്താന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവലോകന യോഗം വിളിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അവലോകന യോഗം വിളിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസത്തെ വേതനം നല്‍കാന്‍ തീരുമാനിച്ചതായും ഉപരാഷ്ട്രപതി അറിയിച്ചു.

അതേസമയം സംസ്ഥാനത്തിലെ പ്രളയക്കെടുതിയും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിച്ചുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 4 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

Top