venkaiah naidu statement about bangloor conflict

venkaiah naidu

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവയ്ക്കുന്നതിന്റെ പേരില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു.

സമാധാനം പുന:സ്ഥാപിക്കാന്‍ ഇരു സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

കാവേരി പ്രശ്‌നത്തിന്റെ പേരില്‍ ഇപ്പോള്‍ ഉണ്ടായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കാവേരി പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്. അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. കോടതി വിധിയുടെ പേരില്‍ തമിഴനാട്ടിലും കര്‍ണാടകയിലും ഉണ്ടായ അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.

പൊതുമുതല്‍ നശിപ്പിക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു.

ജലം പങ്കുവയ്ക്കുക എന്നത് വൈകാരികമായാെരു പ്രശ്‌നം തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം അതാത് കക്ഷികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്.

കാവേരി പ്രശ്‌നത്തില്‍ കോടതിയുടെ നിര്‍ദ്ദേശം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കുകയാണ് വേണ്ടതെന്നും നായിഡു ചൂണ്ടിക്കാട്ടി.

Top