ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം എതിര്‍ക്കാന്‍ നിങ്ങളാര്, ചൈനക്ക് കണക്കിനു കൊടുത്ത് ഇന്ത്യ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ ചൈന എതിര്‍ത്തതിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി വിമര്‍ശിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെയാണ് ഇന്ത്യന്‍ നേതാക്കള്‍ സംസ്ഥാനത്തേക്ക് യാത്രചെയ്യുന്നതെന്നും എംഇഎ വ്യക്തമാക്കി.

‘ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ, ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ യുക്തിക്കും ധാരണയ്ക്കും നിരക്കുന്നതല്ല. അത്തരം അഭിപ്രായങ്ങള്‍ തള്ളിക്കളയുന്നു’, മന്ത്രാലയം വ്യക്തമാക്കി

ഒരു ദിവസം മുമ്പ്, ബീജിംഗ് നായിഡുവിന്റെ അരുണാചല്‍ സന്ദര്‍ശനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും അത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഒക്ടോബര്‍ 9ന് വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനം സന്ദര്‍ശിച്ച് അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിച്ച നായിഡു, സംസ്ഥാനത്തിന്റെ വികസന വേഗത ദൃശ്യമാണെന്ന് പറഞ്ഞു.

Top