വെഞ്ഞാറമൂട് കൊലപാതകം; അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് കടകംപള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി എല്ലാ പിന്തുണയും നല്‍കുന്നത് അടൂര്‍ പ്രകാശ് ആണ്. അദ്ദേഹത്തിന് കേസില്‍ ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണെന്നും കടകംപള്ളി പറഞ്ഞു.

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ സിപിഎമ്മുകാരുണ്ടെന്ന ആരോപണം കേസ് വഴി തിരിച്ചു വിടാനാണെന്നും കടകംപള്ളി ആരോപിച്ചു. എംഎല്‍എയുടെ മകനെതിരായ ആരോപണവും ഇപ്രകാരം ഉള്ളതാണ്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അടൂര്‍ പ്രകാശിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഒഴിഞ്ഞുമാറാനാകില്ലെന്നും കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top