വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ഇ പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഇ പി ജയരാജന്‍. അക്കാര്യം കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തെ അപലപിക്കാന്‍ പോലും പ്രതിപക്ഷ നേതാവോ കെ പി സി സി പ്രസിഡന്റോ തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത് എന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ്സ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആരോപിച്ചിരുന്നു.ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേതുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Top