വെഞ്ഞാറമൂട് ഇരട്ടകൊല; സാക്ഷിയെ കണ്ടിരുന്നു, അടൂര്‍പ്രകാശിന്റെ ആരോപണം വ്യാജമെന്ന് എഎ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകക്കേസിലെ സാക്ഷിയെ കണ്ടെന്ന് സമ്മതിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. ഡിവൈഎഫ്‌ഐക്കാരനായ സാക്ഷിയെ കാണാന്‍ പോയത് സ്വാഭാവികമെന്നും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം വ്യാജമാണെന്നും റഹീം പറഞ്ഞു. അന്വേഷണം തന്നിലേക്കെത്തുന്നത് തടയാനാണ് അടൂര്‍ പ്രകാശിന്റെ ശ്രമമെന്ന് റഹീം ആരോപിച്ചു.

അര്‍ധരാത്രി സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന് വേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top