വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബര്‍ 11ന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 15ന്

by election

ന്യൂഡല്‍ഹി: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബര്‍ 11നാണു തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണലും.

ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്. നിയമസഭാ സീറ്റ് ഒഴിവ് വന്നാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

2016-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി സിപിഎമ്മിലെ പി.പി. ബഷീറിനെ പരാജയപ്പെടുത്തിയത്.

Top