വേങ്ങര ഉപതിരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വേങ്ങര ബിഡിഒക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.പി പി ബഷീര്‍ പത്രിക സമര്‍പ്പിച്ചത് മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ്.

യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു അഡ്വ. കെഎന്‍എ ഖാദറിന്റെ പത്രിക സമര്‍പ്പണം.

മണ്ഡലത്തില്‍ യുഡിഎഫിനുള്ള ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് മല്‍സരിക്കുന്നതെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.

ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് അഡ്വ. പി പി ബഷീര്‍ പത്രിക സമര്‍പ്പിച്ചത്.

വേങ്ങര പിടിച്ചടക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നതെന്ന് അഡ്വ. പി പി ബഷീര്‍ അറിയിച്ചു.

എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സി കെ നസീറും പത്രിക സമര്‍പ്പിച്ചിരുന്നു.

 

Top