വേങ്ങര ഉപതിരഞ്ഞെടുപ്പ്: പോളിങ്ങ് പുരോഗമിക്കുന്നു, ആദ്യമണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോ​​​ട്ടെ​​​ടു​​​പ്പ് തുടങ്ങി.

ഒ​​രു​​ല​​ക്ഷ​​ത്തി എ​​ഴു​​പ​​തി​​നാ​​യി​​രം വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് രാ​​​വി​​​ലെ ഏഴുമു​​​ത​​​ൽ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത് മുന്നണികൾ നടത്തിയിട്ടുള്ളത്. പൂർണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറുപേരാണ് മത്സര രംഗത്തുള്ളത്. കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്.), പി.പി. ബഷീര്‍ (എല്‍.ഡി.എഫ്.), കെ. ജനചന്ദ്രന്‍ (എന്‍.ഡി.എ.) എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.

87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വിധിയെഴുതുക. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്. 15നാണ് വോട്ടെണ്ണല്‍.

Top