വേങ്ങര ഉപതിരഞ്ഞെടുപ്പ്‌ ; സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

മലപ്പുറം:  വേങ്ങര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. എ ഖാദര്‍ 12 മണിക്ക് ബിഡിഒയ്ക്കു മുന്നിലാണ് പത്രിക സമര്‍പ്പിക്കുക.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 11 മണിക്ക്  ഭൂപരിഷ്‌ക്കരണവിഭാഗം ഡപ്യൂട്ടി കലക്ടര്‍ക്കും പത്രിക നല്‍കും.

അതേസമയം, രാവിലെ 10-ന് വേങ്ങരയില്‍ യു.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷനും ആരംഭിച്ചിട്ടുണ്ട്.

Top