വേങ്ങര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി, കെ.എൻ.എ ഖാദർ വിജയിച്ചു

വേങ്ങര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ വിജയിച്ചു.

വോട്ടിങ്ങ് നില

കെ.എൻ.എ ഖാദർ (യു.ഡി.എഫ്) – 65227

പി.പി ബഷീർ (എല്‍.ഡി.എഫ്) – 41917

കെ.സി നസീര്‍ (എസ്.ഡി.പി.ഐ) – 8592

കെ. ജനചന്ദ്രന്‍ (ബി.ജെ.പി) – 5728

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറിന് 23310 വോട്ടിന്റെ ഭൂരിപക്ഷം

സോളാര്‍ ‘ബോംബ്’ തിരഞ്ഞെടുപ്പു ദിവസം തന്നെ ‘പൊട്ടിയതിനാല്‍’ യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കേണ്ടത് രാഷ്ട്രീയ പരമായി അനിവാര്യമായിരുന്നു.

സോളാറില്‍ യു.ഡി.എഫ് നേതാക്കളെ കുരുക്കിയതിലുള്ള ജനരോക്ഷമായി വിധിയെഴുത്തിനെ മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സ് – മുസ്ലീം ലീഗ് നേതൃത്വങ്ങള്‍.

ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. ഒരു പോസ്റ്റല്‍ വോട്ടാണ് ആകെയുണ്ടായിരുന്നത്. എല്‍ഡിഎഫിനായിരുന്നു ഈ പോസ്റ്റല്‍വോട്ട്.

165 ബൂത്തുകളിലെ വോട്ടെണ്ണള്‍ 12 റൗണ്ടുകളിലായിട്ടാണ് നടന്നത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനും, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി കെ.സി നസീറുമാണ് രംഗത്തുള്ളത്.

സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയിരുന്നു. ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്.

Top