വേങ്ങര ഉപതിരഞ്ഞെടുപ്പ് ; മുസ്ലീംലീഗ് സര്‍വേ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunjalikuty

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് സര്‍വേ നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

സര്‍വേ നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും സര്‍വേ നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ലീഗിന് ഉത്തരവാദിത്തമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ഥാനാര്‍ഥിയുടെ വിജയസാധ്യത പഠിക്കാന്‍ മുസ് ലിം ലീഗിന്റെ കോളജ് അധ്യാപകരുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ്‌സ് വേങ്ങര മണ്ഡലത്തില്‍ സര്‍വേ നടത്തിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വേങ്ങര സിറ്റിങ് എം.എല്‍.എയായിരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലേക്ക് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Top