വെനസ്വേലയില്‍ പുതിയ നോട്ടുകള്‍ ഓഗസ്റ്റില്‍ പുറത്തിറക്കുന്നു

വെനസ്വേല: വെനസ്വേലയില്‍ പുതിയ ബാങ്ക് നോട്ടുകള്‍ പുറത്തിറങ്ങുന്നു. ഓഗസ്റ്റ് നാലിനാണ് പുതിയ നോട്ടുകള്‍ പുറത്തിറങ്ങുന്നത്. വെനസ്വേലയുടെ നോട്ടുകള്‍ നാളെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. വെനസ്വേലന്‍ ബാങ്കിങ് അസോസിയേഷന്‍ (എബിവി) സ്വിച്ച് തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഓഗസ്റ്റ് നാലിന് നോട്ടുകള്‍ പുറത്തിറക്കുന്നത്.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ എബിവി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഓഗസ്റ്റ് നാലിന് നോട്ടുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലെ കറന്‍സിയില്‍ നിന്ന് മൂന്ന് സീറോസുകളെ ഒഴിവാക്കയാണ് പുതിയ ബാങ്ക് നോട്ടുകള്‍ ഇറക്കുന്നത്.

Top