വെനസ്വേലന്‍ തെരഞ്ഞെടുപ്പ് ഫലം: അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് നിക്കോളാസ് മഡുറോ

കാരക്കസ്: വെനസ്വേലയിലെ പ്രാദേശിക തെരഞ്ഞെടുപ്പു ഫലങ്ങള്‍ അമേരിക്കയ്ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി 23-ല്‍ 17 സീറ്റുകളും നേടിയിരുന്നു. തന്റെ രാജ്യത്തെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും അതാണ് തെരഞ്ഞെടുപ്പുഫലം തങ്ങള്‍ക്കനുകൂലമായതെന്നും പറഞ്ഞ മഡുറോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്രാജ്യത്വ ഭരണത്തിന് ചില സന്ദേശങ്ങള്‍ നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വ്യക്തമാക്കി.

വെനസ്വേലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നും കൃത്രിമം നടക്കുകയില്ലെന്നും തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും അതത് സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും മഡുറോ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മഡുറോയുടെ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ചും അന്ന് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെയുമെല്ലാം ട്രംപ് ആക്ഷേപമുന്നയിച്ചിരുന്നു.

Top