വെനസ്വേലന്‍ പാര്‍ലമെന്റിനുള്ളില്‍ തടഞ്ഞുവെച്ച 350 പേരെ രക്ഷപ്പെടുത്തി

കരാക്കസ്: വെനസ്വേലന്‍ പര്‍ലമെന്റില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചവരെ രക്ഷപ്പെടുത്തി.

നിയമജ്ഞരും പത്രപ്രവര്‍ത്തകരും സന്ദര്‍ശകരുമടക്കം 350പേരാണ് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കുടുങ്ങിയത്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അനുകൂലിക്കുന്നവരാണ് എന്നതിനാലാണ് ഇവരെ പുറത്ത് കടക്കാന്‍ അനുവദിക്കാതിരുന്നത്.

അസംബ്ലി യോഗം അവസാനിച്ചതിനു പിന്നാലെ പ്രതിഷേധക്കാര്‍ മന്ദിരത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമം നടത്തിയിരുന്നു. നേരത്തെ, പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത 2000ലേറെപ്പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ 700 ലേറെ പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.

Top