വെനസ്വേലയില്‍ വീണ്ടും ഇടതുപക്ഷ വിജയം; 440 സീറ്റുകള്‍ കരസ്ഥമാക്കി സോഷ്യലിസ്റ്റ് പാര്‍ട്ടി

കരാക്കസ്: ഇടതുപക്ഷവിജയം ആവര്‍ത്തിച്ച് വെനസ്വേലന്‍ ജനത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല (പിഎസ്‌യുവി) വന്‍ വിജയമാണ് നേടിയിരിക്കുന്നത്.

പാശ്ചാത്യമാധ്യമങ്ങളുടെ കുപ്രചാരണങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരിപ്പുകളും മറി കടന്നാണ് പിഎസ്‌യുവി വിജയം കണ്ടിരിക്കുന്നത്.

440 സീറ്റുകളിലാണ് പാര്‍ട്ടി ജയം കൊയ്തതെന്ന് ദേശീയ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു. മറ്റ് നൂറുകണക്കിന് സീറ്റുകളിലും ഭരണകക്ഷി മുന്നിലാണ്. മൊത്തം 467 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 51 രാഷ്ട്രീയകക്ഷിളാണ് മത്സരിച്ചത്. ഇതില്‍ 21 എണ്ണം ദേശീയ പാര്‍ട്ടികളാണ്. രാജ്യത്താകെ 14382 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണെന്ന് പ്രസിഡന്റ് നിക്കോളസ് മഡൂറോ ചൂണ്ടിക്കാട്ടി.

Top