ചിറോണിനു എതിരാളിയായി ‘വെനം എഫ് ഫൈവ്’ എത്തുന്നു

വേഗതയുടെ കാര്യത്തില്‍ ‘ചിറോണി’നു വെല്ലുവിളി സൃഷ്ടിക്കാനായി ‘വെനം എഫ് ഫൈവ്’ എത്തുന്നു.

മണിക്കൂറില്‍ 300 മൈല്‍(ഏകദേശം 483 കിലോമീറ്റര്‍) ആണ് മോഡലിന്റെ പരമാവധി വേഗത എന്നതാണ് വാദം.

വേഗമേറിയ കാര്‍ എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന ബ്യുഗാട്ടിയുടെ ‘ചിറോണി’ന്റെ എതിരാ
ളിയായാണ് മോഡലിന്റെ വരവ്.

2014ല്‍ ബ്യുഗാട്ടിയുടെ വെറോണിനെ പരാജയപ്പെടുത്തിയ ‘വെനം ജി ടി’യുടെ പിന്‍മുറക്കാരനായാണ് ‘വെനം എഫ് ഫൈവ്’ എത്തുന്നത്.

കൂടുതല്‍ വേഗത്തിനായി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ‘വെനം എഫ് ഫൈവ്’ നിര്‍മ്മിച്ചിരിക്കുന്നത്.

1,600 കിലോഗ്രാമാണ് കാറിന്റെ ഭാരം.വലിപ്പമേറിയ ടര്‍ബോചാര്‍ജറും ഇന്റര്‍കൂളറും ഉള്ളതിനാല്‍ ‘വെനം എഫ് ഫൈവ്’ എന്‍ഞ്ചിനു 1,600 പി എസ് വരെ കരുത്ത് ലഭിക്കും.

ഫ്‌ളോറിഡയിലെ കേപ് കനാവെറലിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍ നടന്ന പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 270.49 മൈല്‍ (ഏകദേശം 435.31 കിലോമീറ്റര്‍) വേഗതയാണ് മോഡല്‍ നേടിയത്.

അലൂമിനിയം നിര്‍മിത 7.4 ലീറ്റര്‍, വി എയ്റ്റ് എന്‍ജിനാണു കാറിനു കരുത്തേകുന്നത്.അതേ സമയം വേഗത പരിഗണിച്ചു ചുഴലിക്കാറ്റില്‍ നിന്നാണു ഹെന്നെസ്സി പുതിയ കാറിനു ‘വെനം’ എന്ന പേര് നല്‍കിയത്.

Top