ഡിഎംകെ എംഎല്‍എ എസ്.കതവരയന്‍ അന്തരിച്ചു

വെല്ലൂര്‍: ഡിഎംകെ എംഎല്‍എ എസ്. കതവരയന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വെല്ലൂര്‍ ജില്ലയിലെ ഗുഡിയതാം മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് കതവരയന്‍ നിയമസഭാ അംഗമായത്. വിമത എഐഎഡിഎംകെ എംഎല്‍എയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Top