നൂറിന്‍ ഷെരീഫ് നായികയാകുന്ന വെള്ളേപ്പത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

പ്രവീണ്‍ രാജ് സംവിധാനം ചെയ്ത വെള്ളേപ്പത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പതിനെട്ടാം പടി താരം അക്ഷയ് രാധാകൃഷ്ണനും നൂറിന്‍ ഷെരീഫുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പുതുമുഖം ജീവന്‍ ലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി റോമയും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയുടെ വേഷമാണ് റോമയുടേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി ഷൈന്‍ ടോം ചാക്കോയും എത്തുന്നുണ്ട്.

കൈലാഷ്, സോഹന്‍ സീനുലാല്‍, വൈശാഖ് രാജന്‍, ശ്രീജിത്ത് രവി, സാജിദ് യഹിയ, ഫാഹിം സഫര്‍, സനിഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ്പി വെങ്കിടേഷ് ആണ് സംഗീതം. ബാരോഖ് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറുമാണ് വെള്ളേപ്പം നിര്‍മ്മിക്കുന്നത്.

Top