Vellappally’s new party

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ പാര്‍ട്ടിയായ ബിഡിജെഎസിനു ‘കൂപ്പുകൈ’ ചിഹ്നം ലഭിക്കില്ല. ഈ ചിഹ്നം അനുവദിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കൂപ്പു കൈ ചിഹ്നമായി അനുവദിക്കുന്നതിന് ചട്ടപ്രകാരം തടസ്സമുണ്ട്. നിലവിലെ ചിഹ്നങ്ങളോട് സാദൃശ്യമുള്ളവ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം നല്‍കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെ ചിഹ്നവുമായി സാമ്യമുള്ള ചിഹ്നമാണ് കൂപ്പുകൈ. വെള്ളാപ്പള്ളിക്ക് കൂപ്പുകൈ ചിഹ്നം നല്‍കാന്‍ അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

Top