കൊച്ചി: തന്നെ അകത്താക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണിയൊക്കെ ചെയ്‌തെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. കോടതിയെ താന്‍ അനുസരിക്കും. ആരുടെ മുന്നില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞാലും അനുസരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
ആലുവയിലെ വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.


