vellappally statement

Vellappally Natesan

തിരുവനന്തപുരം: വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത ബി.ജെ.പിയുടെ സമീപനത്തില്‍ ബി.ഡി.ജെ.എസിന് നിരാശയുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിച്ചില്ലെന്ന അഭിപ്രായം ബി.ഡി.ജെ.എസിനകത്ത് ഉയര്‍ന്നു.

ബി.ജെ.പിയുടെ നിര്‍ണ്ണായക യോഗം കോഴിക്കോട്ട് ആരംഭിക്കാനിരിക്കെയാണ് ഭിന്നത പരസ്യമാക്കി കേരളത്തിലെ സഖ്യകക്ഷിയായ ബിഡിജെഎസ്‌ രംഗത്തെത്തിയത്.

ബിഡിജെഎസിന് പല ഉറപ്പുകളും ബിജെപി നല്‍കിയിരുന്നു. സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു മോഹിപ്പിച്ചു. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ടെന്നുംബിജെപിയിലെ ഗ്രൂപ്പിസമാവാം ഇതിനു കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തിങ്കളാഴ്ചത്തെ എന്‍ഡിഎ യോഗത്തിനു മുന്നോടിയായുള്ള യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം നാളെയാണ്. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും.

എന്നാല്‍ ബിഡിജെഎസുമായി ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ തീര്‍ക്കേണ്ടത് കേന്ദ്രനേതൃത്വമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top