Vellappally says Sonia Gandhi

തിരുവനന്തപുരം: ശിവഗിരിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മലിനപ്പെടുത്തിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കിയതായി വെള്ളാപ്പള്ളി ആരോപിച്ചു.

ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത സോണിയ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എസ്.എന്‍.ഡി.പിയെന്നും തങ്ങള്‍ ആരുമായൊക്കെ സഹകരിയ്ക്കണമെന്ന് തീരുമാനിയ്ക്കുന്നത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തികഞ്ഞ അല്‍പ്പത്തരമായിപ്പോയി സോണിയയുടെ പ്രസംഗം. കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കാന്‍ തന്നെ കിട്ടാത്തതിനാലാണ് വിമര്‍ശനവുമായി വരുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Top