Vellappally Natesan’s statement

തിരുവനന്തപുരം: കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ പിണറായി വിജയനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് പിണറായിയെന്നും പുനലൂര്‍ ടി.ബിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ചിലര്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും കരുത്തനായ, ശക്തനായ, പ്രായോഗികതയുള്ള ഒരു ലീഡറായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍.

പണ്ട് കെ. കരുണാകരന്‍ എന്ന ഒരു ലീഡറേ ഉണ്ടായിരുന്നുള്ളു. ഇന്ന് രണ്ടാമതൊരു ലീഡര്‍ ഉണ്ടായിരിക്കുകയാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് യോജിക്കുന്നു. ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പിയുടെ സ്‌കൂളുകളും കോളേജുകളും സര്‍ക്കാറിന് വിട്ടുകൊടുക്കും.

നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top