യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്ന് വെള്ളാപ്പള്ളി

vellappally natesan

ആലപ്പുഴ : യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ഗുണം ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കരുത്തനും ശക്തനുമായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനാണെന്ന് തെളിയിച്ച ആളാണ് കാപ്പന്‍. മാണിയുടെ പേരില്‍ യുഡിഎഫിന് വോട്ട് കിട്ടില്ല. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ കാപ്പന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിന് നാണക്കേടാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top