​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

”ട്രാൻസ്പോർട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാൻസ്പോർട്ട് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോൾ മുഖം മിനുക്കാനെന്ന നിലയിൽ പിണറായി ​ഗവൺമെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാൻ ആലോചനയുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തിൽ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും?” വെളളാപ്പള്ളി ചൂണ്ടിക്കാട്ടി.

“അദ്ദേഹത്തിന്റെ അച്ഛൻ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാർ കേസിൽ. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തിൽ താഴയേ ഉള്ളൂ, ഈ പിണറായി ​​ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.” വെളളാപ്പള്ളി നടേശൻ പറഞ്ഞു.

Top