പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല; വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പിതാവ് കരുണാകരനും പാര്‍ട്ടി വിട്ട് പോയിട്ടുണ്ട്. കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി.

ബി.ഡി.ജെ.എസ് സീറ്റുകളില്‍ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. BDJS ബിജെപിയും ഒരു കുടുംബം.കുടുംബത്തില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ സ്വാഭാവികമായി ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖര്‍ വെള്ളാപ്പള്ളി നടേശനെ കാണാന്‍ എത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി. തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം ആണ് രാജീവ് ചന്ദ്രശേഖര്‍ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയത്.

Top