vellappally natesan-NDA-BDJS

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി നെടുമ്പാശ്ശേരിയില്‍ പറഞ്ഞു.

എന്നാല്‍ എന്‍ഡിഎ സഖ്യത്തില്‍ വ്യത്യസ്ത നിലപാടാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Top