മാണി എരണ്ട പക്ഷിയെപ്പോലെയാണ്, ചേരേണ്ടിടത്ത് തന്നെ ചേര്‍ന്നു: വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ: കേരള കോണ്‍ഗ്രസ്സ് എം. ചെയര്‍മാന്‍ കെ.എം മാണിയെ കണക്കിന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി എരണ്ട പക്ഷിയെപ്പോലെയാണ്. എവിടെയൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ ചെന്നു വീഴും. മാണി ചേരേണ്ടിടത്ത് തന്നെ പോയി ചേര്‍ന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മാണി യുഡിഎഫിലേക്ക് തന്നെ തിരിച്ച് പോകുമെന്ന് അറിയാനുള്ള കഴിവ് എല്‍ഡിഎഫിന് ഇല്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ ഇത്തവണ പ്രത്യേകിച്ച് ഒരു തരംഗവുമില്ല. ആര് ജയിക്കുമെന്ന് പ്രവചിക്കാനാകില്ല. കഴിഞ്ഞ തവണ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ എല്‍ഡിഎഫിലേക്കാണ് പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top