ശബരിമലയില്‍ യുവതികള്‍ പോകരുതെന്ന് വെള്ളാപ്പള്ളി നടേശന്‍

vellappally-nateshan

ആലപ്പുഴ : യുവതികള്‍ ശബരിമലയില്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതീപ്രവേശനത്തില്‍ ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭക്തന്‍ അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top