തിരുവനന്തപുരം: താന്‍ മൂലം വിഎസ് ഉയിര്‍ത്തെഴുന്നേറ്റു എന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.
എട്ടുകാലി മമ്മൂഞ്ഞിനേപ്പോലെയാണ് വെള്ളാപ്പള്ളി. എന്തും ഏറ്റെടുക്കാവുന്ന നിലയിലാണ് ഇപ്പോള്‍. ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതിനു പിന്നിലും ‘ഞമ്മളാ’ണെന്ന് വെള്ളാപ്പള്ളി പറയുമെന്നും വിഎസ് പറഞ്ഞു.


