Vellappally against Sudheeran

ആലുവ: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. കോണ്‍ഗ്രസിന്റെ ശവക്കല്ലറ സുധീരന്‍ പണിതുകൊണ്ടിരിക്കുകയാണ്. ഒന്നല്ല മൂന്നാണെന്ന് സുധീരനും മറ്റുള്ളവരും തെളിയിച്ചുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പതിനെട്ട് കൊല്ലമായി സുധീരന്‍ തന്നെ വേട്ടയാടുന്നു. തനിക്കെതിരായ കേസ് സുധീരനു ലഭിച്ച അധികാരം കൊണ്ടുണ്ടായതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

താന്‍ സാമുദായികമത സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചിട്ടില്ല. നീതി എല്ലായിടത്തും ഒരുപോലെ നടപ്പാകണം എന്നാണ് താന്‍ ഉദ്ദേശിച്ചത്. നൗഷാദിന്റെ മരണത്തില്‍ എല്ലാവര്‍ക്കും ദു;ഖമുണ്ട്. എന്നാല്‍ നൗഷാദിനെ പോലെ മരണപ്പെട്ടവര്‍ക്കും ഒരുപോലെ സഹായത്തിന് അര്‍ഹതയുണ്ട്. അത് ലഭിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top