മുന്നോക്ക സംവരണം; സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മുന്നോക്ക സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് സര്‍ക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് വിമര്‍ശനം.

വിദ്യാഭ്യാസ മേഖലയിലെ മുന്നോക്ക സംവരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരാണോ സര്‍ക്കാരാണോ എന്ന് മാത്രമേ ഇനിയറിയാനുള്ളൂ എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും ഇത് തിരുത്താന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top