ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും: വെള്ളാപ്പള്ളി

vellappally-nateshan

ആലപ്പുഴ: എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എന്‍.എസ്.എസിനെന്ന് എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി നിലകൊള്ളും എന്ന എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ സമുദായത്തോട് അവഗണനകാണിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി ഏത് ഈഴവന്‍ വന്നിട്ടുണ്ടെങ്കിലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍.എസ്.എസിനെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

‘ജാതി നോക്കിയാണ് ഇവര്‍ പറയുന്നത്. എന്‍.എസ്.എസിന് അവരുടേതായ അജണ്ടകളുണ്ട്. എന്തും പറയാം ആരുടെ തലയിലും കേറാം എന്ന വിചാരമാണ് എന്‍.എസ്.എസിന്. എവിടെയും ഈഴവനെ തകര്‍ക്കുകയാണ്. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം ഇവര്‍ ഇപ്പൊഴേ തുടങ്ങി. ഈഴവ വിരോധിയാണ് സുകുമാരന്‍നായരെന്നും, യു.ഡി.എഫ് പക്ഷം പിടിച്ച് ചിലര്‍ എട്ടുകാലി മമ്മൂഞ്ഞുകളാവുന്നെ’ന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top