Vellappalli Natesan – election

പത്തനംതിട്ട: സമുദായ താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്കുമാത്രം ഈഴവര്‍ വോട്ട് ചെയ്യണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തേയും ഗുരുദേവനേയും അപമാനിച്ചവര്‍ക്കുള്ള മറുപടിയായി ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണം.

ഇടതു, വലതു മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പരിഗണിച്ചപ്പോള്‍ ഈഴവ സമുദായത്തെ അവഗണിച്ചു. ആലപ്പുഴയില്‍ അര ഈഴവനെ പരിഗണിച്ചു. എറണാകുളത്തും സ്ഥിതി മറ്റൊന്നല്ല. ഇതിനെല്ലാമെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top