vellappalli engineering college student suicide attempt crimebranch investigation

കായംകുളം: കറ്റാനം വെള്ളാപ്പള്ളി നടേഷന്‍ എന്‍ജിനീയറിങ് കോളേജിലെ ആത്മഹത്യാശ്രമത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ലോക്കല്‍ പൊലീസ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

ആത്മഹത്യക്കുശ്രമിച്ച രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ വള്ളികുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോയത് കോളേജിന്റെ ഉടമകൂടിയായ സുഭാഷ് വാസുവിന്റെ കാറിലായിരുന്നു .

തുടര്‍ന്ന് രണ്ടു പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. അതിനുപിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതര്‍ത്തു.

വിദ്യാര്‍ഥി സംഘടനയെ തടയാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നതും തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.

കേരളത്തില്‍ ആരെയും പ്രതിയാക്കാമെന്ന അവസ്ഥയെന്ന് ഹൈക്കോടതി പറഞ്ഞു. വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട കറ്റാനം എന്‍ജിനീയറിങ് കോളേജ് ഡയറക്ടറുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.

അതേസമയം കോളേജ് തല്ലിതകര്‍ത്തതിന് മുന്നൂറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top