vellapallycontravence statement

vellapally sudheeran

കന്യാകുമാരി: കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടാത്ത കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പണ്ടേ രാജിവെക്കേണ്ടതായിരുന്നുവെന്നും ഇത്രയും അപഹാസ്യനായ ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് വെള്ളാപ്പള്ളി നടേശന്‍.

എസ്.എന്‍.ഡി.പി നേതൃ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ യും ഐയും ചേര്‍ന്ന് പുറത്താക്കുന്നതിന് മുമ്പ് രാജിവെക്കുന്നതാണ് സുധീരന് നല്ലത്. എന്നാല്‍ ആ കൊശവന് അതൊന്നും മനസിലാകുന്നില്ല. വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പിയില്‍ വര്‍ഗ വഞ്ചകരുണ്ടെന്നും തന്നെ വലിച്ച് താഴെയിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Top