vellapally statement about bjp- bdjs relation

കൊച്ചി: ബിജെപിയുമായുളള ഐക്യം എന്നും ഉണ്ടാകണമെന്ന് ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ബിഡിജെഎസിനും അതിന് അനുസരിച്ചുളള മാറ്റങ്ങള്‍ സംഭവിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നും ഇല്ലെന്നും എന്‍ഡിഎയിലെ ഘടകകക്ഷിയാണ് തങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്രയും വലിയ വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിഡിജെഎസ് ആണ്.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് യുഡിഎഫില്‍ നിന്നുളള വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയതും പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതുമെന്നും വെള്ളാപ്പള്ളി വിശദമാക്കുന്നു.

Top