ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരാന്‍ സിപിഐഎം അവസരം നല്‍കണമെന്ന് വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ: ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്ത്. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനായി സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്‍ഡിഎ സംസ്ഥാന നേതൃയോഗം ചേര്‍‍ത്തലയില്‍ പുരോഗമിക്കുന്ന സമയത്ത് തന്നെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

Top