ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമെന്ന് വെള്ളാപ്പള്ളി

vellappally-nateshan

കണിച്ചുകുളങ്ങര: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും തെരുവിലിറങ്ങി വിദ്വേഷം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും സമരം ചെയ്യുന്ന ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇതുവഴി പത്ത് വോട്ട് അക്കൗണ്ടില്‍ കിട്ടുമോ എന്നാണ് അവര്‍ നോക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും വിഷയത്തില്‍ ഏതെങ്കിലും ഹിന്ദു സംഘടനകളുമായി നിലവില്‍ സമരം ചെയ്യുന്നവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും എന്തിനാണ് തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Top