ആലപ്പുഴ: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തന്നെ അനാവശ്യമായി വേട്ടയാടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ശബരിമല വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാതിരുന്നിട്ടും താന്‍ പല വ്യക്തികളാലും വേട്ടയാടപ്പെട്ടു. സമുദായ അംഗങ്ങള്‍ കേസില്‍ പെടാതിരിക്കുവാനാണ് ശബരിമല പ്രശ്‌നത്തില്‍ സമരമുഖത്ത് ഇറങ്ങരുതെന്ന് പറഞ്ഞത്, വെള്ളാപ്പള്ളി പറഞ്ഞു.
സമരത്തിനിറങ്ങിയ ബിജെപിയുടെ പ്രമുഖ നേതാവ് കെ സുരേന്ദ്രന് ദിവസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ക്ക് സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കുവാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ തന്റെ നിലപാട് പലരും തെറ്റിദ്ധരിച്ചു.സമുദായത്തെ അംഗീകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്, വെള്ളാപ്പള്ളി വ്യക്തമാക്കി.










