ശബരിമലവിധി ധൃതിയില്‍ നടപ്പാക്കേണ്ടിയിരുന്നില്ല; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി

vellappally-nateshan

തിരുവനന്തപുരം: ഇടതുപക്ഷ തോല്‍വിയില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശബരിമലവിധി ധൃതി പിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്ത രീതി ആളുകളില്‍ ആശങ്കയുണ്ടാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. തന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരെ പ്രതികാരം ചെയ്തു. കിട്ടിയ സുവര്‍ണാവസരം പാഴാക്കിയില്ല, വെള്ളാപ്പള്ളി വ്യക്തമാക്കി.

ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്നും ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top