വി.എം സുധീരന്‍ എരപ്പാളി; പൊതുവേദിയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

vellapally sudheeran

കൊച്ചി : പൊതുപരിപാടിയില്‍ വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. എരപ്പാളി എന്ന് വിളിച്ചാണ് സുധീരനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ ജയിലില്‍ അടയ്ക്കാന്‍ ചെന്നിത്തലയ്ക്ക് കത്തയച്ചു. ചെന്നിത്തല അത് കേട്ട മാത്രം അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. സുകുമാരന്‍ നായര്‍ ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

പെരുന്നയില്‍ നിന്ന് സുധീരനെ സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. എന്നിട്ടും ഒന്നും മിണ്ടിയില്ല. വി.ഡി. സതീശന്‍ അടക്കം പങ്കെടുത്ത വേദിയിലാണ് രൂക്ഷമായി കളിയാക്കിയത്. എരപ്പാളി എന്ന് എങ്ങിനെ വിളിക്കാതിരിക്കും എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Top