ജയസൂര്യ ചിത്രം വെള്ളത്തിന്റെ ടീസര്‍ പുറത്തിറങ്ങി

യസൂര്യ നായകനാകുന്ന പുതിയ ചിത്രം വെള്ളത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്താ മേനോനാണ് നായിക. ഇത് ആദ്യമായാണ് ജയസൂര്യയും സംയുക്തയും ഒരുമിച്ച് അഭിനയിക്കുന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, നിര്‍മല്‍ പാലാഴി, ഇടവേ ഇടവേള ബാബു, വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സ്നേഹാ, പ്രിയങ്ക, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം ബിജിപാല്‍. റോബി രാജ് വര്‍ഗീസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബിജിത് ബാല. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Top