പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘വെളിപാടിന്റെ പുസ്തകം’ വെള്ളിത്തിരയില്‍

മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെളിപാടിന്റെ പുസ്തകം ഇന്ന് തിയേറ്ററുകളില്‍.

ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്‌. രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അന്ന രേഷ്മ രാജനാണ് നായിക.

ശരത്കുമാര്‍, അനൂപ് മേനോന്‍, അരുണ്‍കുര്യന്‍ തുടങ്ങിയ വന്‍ താര നിരയും ചിത്രത്തില്‍ അണി നിരക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top