മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്.

മോഹന്‍ലാല്‍ തന്നെയാണ് താരത്തിന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി. നായരമ്പലമാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ്‌ ഫെയിം അന്നാ രേഷ്മയാണ് നായിക.

പ്രിയങ്ക, അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍, അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top