ബോക്‌സ് ഓഫീസ് കളക്ഷനുമായി വെളിപാടിന്റെ പുസ്തകം മുന്നേറുന്നു

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകം ആറ് ദിവസംകൊണ്ട് നേടിയത് 11.48 കോടി രുപ.

ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എന്നാല്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വെളിപാടിന്റെ പുസ്തകത്തിന് വലിയ കുറവുണ്ടായിട്ടില്ലെന്ന് കാണിക്കുന്നതാണ് ഈ കണക്ക്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തു വിട്ടിരിക്കുന്നത്.

Top