‘വേല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു; ഷെയ്ന്‍ നിഗം സണ്ണി വെയ്‌നും പോലീസ് വേഷത്തില്‍

ഷെയ്ന്‍ നിഗം,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ‘വേല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ പത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും. എം സജാസ് തിരക്കഥ എഴുതുന്ന ചിത്രം സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ്ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നത്. കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗവും കുറുപ്പിന് ശേഷം സണ്ണിവെയ്നും പോലീസ് ആയി എത്തുന്ന ചിത്രമാണ് ‘വേല’.

ആര്‍ ഡി എക്സിന്റെ വന്‍ വിജയത്തിന് ശേഷം സാം സി എസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേല. അതിഥി ബാലന്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നു. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ് , സൗണ്ട് ഡിസൈന്‍ വിക്കി,കിഷന്‍, ഫൈനല്‍ മിക്സിങ്: എം ആര്‍ രാജാകൃഷ്ണന്‍.

കലാ സംവിധാനം ബിനോയ് തലക്കുളത്തൂര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്നിവേശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, ലിജു നടേരി , പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്‌റ്റേര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പി സി സ്റ്റണ്ട്സ്, ഡിസൈന്‍സ് ടൂണി ജോണ്‍ ,സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓള്‍ഡ് മംഗ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Top