ഷെയിന്‍ നിഗം നായകനായെത്തുന്ന വെയില്‍, ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും

ടന്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ റിലീസ് ജനുവരി 28നായിരുന്നു നേത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മൂലം റിലീസ് തീയതി നീട്ടുകയായിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഫെബ്രുവരി 25നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജാണ് തന്റെ ഫെയ്സ്സബുക്ക് പോസ്റ്റിലൂടെ വാര്‍ത്ത പുറത്തുകൊണ്ടു വന്നിരിക്കുന്നത്. എന്തൊക്കെ പ്രതിസന്ധി വന്നാലും ‘വെയില്‍’ സിനിമ തിയേറ്ററില്‍ എത്തിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. തന്റെ അവസാന ശ്വാസം നിലയ്ക്കുവോളം ഞാന്‍ ഓര്‍ത്തുക്കൊണ്ടു ജീവിക്കാന്‍ പോകുന്ന സിനിമയാണ് ആയിരിക്കും ‘വെയില്‍’ എന്നു ജോബി പറഞ്ഞു.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ഷെയിന്‍ നിഗം , ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

 

Top