വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ് വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസം 19.08 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.

എന്നാല്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത് ഫെബ്രുവരിയില്‍ മൊത്തം വാഹന വില്‍പ്പന 16,46,332 യൂണിറ്റായിരുന്നുവെന്നാണ്. അതേസമയം 2019 ഫെബ്രുവരിയില്‍ വില്‍പ്പന 20,34,597 യൂണിറ്റായിരുന്നു.

കഴിഞ്ഞ മാസം 8.77 ശതമാനത്തില്‍ നിന്നും കുറഞ്ഞാണ് 1,56,285 യൂണിറ്റിലെത്തിയിരിക്കുന്നത്.

വാഹനവിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാരുതി സുസുക്കി ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയും കഴിഞ്ഞ മാസം കുറഞ്ഞിരുന്നു. 2.34 ശതമാനം കുറഞ്ഞ് 1,33,702 യൂണിറ്റായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടേതും 7.19 ശതമാനം ഇടിഞ്ഞ് 40,010 യൂണിറ്റായിട്ടുണ്ട്. 5,644 യൂണിറ്റുകള്‍ വിറ്റഴിച്ച് കിയ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്താണുള്ളത്.

വ്യാവസായിക ഉപയോഗത്തിനുള്ള വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ 40.4 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. അതേസമയം ഇതിന്റെ വില്‍പ്പനയില്‍ 28 ശതമാനവും ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

Top